CinemaCovidKerala NewsLatest NewsLocal NewsMovie

ഹിന്ദുക്കളുടെ മാത്രം ആഘോഷമല്ല ഓണം; നടി ആനി

കൊച്ചി: ഓണം എന്നത് ഹിന്ദു മതവിശ്വാസികള്‍ക്ക് മാത്രമാണെന്ന് തെറ്റിദ്ധരിച്ചതായി നടി ആനി. എന്നാല്‍ ഇപ്പോള്‍ ആ തെറ്റിദ്ധാരണ മാറിയതായും മലയാളത്തിന്റെ താര സുന്ദരി ആനി.

‘ഇപ്പാഴാണ് മനസിലായത് ഓണം എന്നത് എല്ലാ മതക്കാര്‍ക്കും ഉള്ളതാണെന്ന്. കേരളത്തിന്റെ സ്വന്തം ഉത്സവമാണ് ഓണം. ആ തെറ്റിദ്ധാരണ മാറ്റിവച്ച് എല്ലാവരും ആഘോഷിക്കണം. കൊവിഡ് മഹാമാരി മാറി മലയാളികളൊക്കെ ഒത്തുകൂടിയാല്‍ എന്ത് സന്തോഷമായിരിക്കും. അതല്ലേ ആവശ്യം ?

അതുകൊണ്ടാണല്ലോ ഐശ്വര്യത്തിന്റേയും സമൃദ്ധിയുതടേയും സന്തോഷത്തിന്റേയും നാളുകളെന്ന് പറയുന്നത്. കോവിഡ് ആയതിനാല്‍ വലിയ ആഘോഷങ്ങളൊന്നുമില്ല.

എല്ലാം വീട്ടിലൊതുങ്ങുന്ന ആഘോഷങ്ങള്‍ മാത്രമാണെന്നും ആനി പറഞ്ഞു. നാളെ കോവിഡിനെ അതിജീവിതിച്ച് അടുത്ത വര്‍ഷം മുതല്‍ നല്ലൊരു പൊന്നോണം ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ് താരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button