CinemaEditor's ChoiceKerala NewsLatest NewsLocal NewsMovieNews
ആഷിഖ് അബുവും ഉണ്ണി ആർ ഉം ആദ്യമായി ഒന്നിക്കുന്നു: ‘ നാരദൻ ‘ വരുന്നു.

പ്രശസ്ത ചെറുകഥാകൃത്തും തിരക്കഥ രചയിതാവുമായ ഉണ്ണി ആറും ആഷിഖ് അബുവും ആദ്യമായി ഒന്നിക്കുന്നു. നാരദൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ കാര്യം ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് ആഷിഖ് അബു ഇക്കാര്യം അറിയിച്ചത്.
ടൊവിനോ തോമസും അന്ന ബെന്നും പ്രധാന വേഷത്തിൽ എത്തുക.സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അടുത്ത വർഷം ഏപ്രിലിൽ ചിത്രംതിയേറ്ററുകളിലെത്തും.