‘ആത്മാർത്ഥയുടെ നിറകുടം; 2 മില്യൺ ജനങ്ങളുടെ മനം കവർന്ന വ്യക്തി; ഇ. ശ്രീധരനെ കുറിച്ച് മുൻപ് അബ്ദുൾ കലാം പറഞ്ഞ വാക്കുകൾ

ഇന്ത്യയുടെ മുൻ രാഷ്ട്രപതി അബ്ദുൾ കലാം മെട്രോമാൻ ഇ. ശ്രീധരനെ കുറിച്ച് പണ്ടൊരിക്കൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലാകുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി ഇ. ശ്രീധരൻ വന്നതുമുതൽ കേരളത്തിലെ പ്രബുദ്ധരായ, നവോത്ഥാന നായകർ അദ്ദേഹത്തെ അവഹേളിക്കുകയും രൂക്ഷവിമർശനമുന്നയിക്കുകയും ചെയ്തിരുന്നു. ഈ സന്ദർഭത്തിലാണ് രാജ്യം ആദരിക്കുന്ന അബ്ദുൾ കലാമിനെ പോലെയുള്ള വിശിഷ്ട വ്യക്തികൾ മെട്രോമാനെ പുകഴ്ത്തി മുൻപ് പല സന്ദർഭങ്ങളിൽ രംഗത്തെത്തിയതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
മുൻപൊരിക്കൽ നടന്ന ഒരു പൊതുപരിപാടിയിൽ വെച്ചാണ് കലാം മെട്രൊമാനെ പേരെടുത്ത് അഭിനന്ദിച്ചത്. ‘ആത്മാർത്ഥയോട് കൂടി തന്റെ പ്രവർത്തനങ്ങൾ ചെയ്ത് വിജയത്തിലെത്തിയ ഒരു വ്യക്തിയുണ്ട് ഇ. ശ്രീധരൻ. അദ്ദേഹം തന്റെ ജോലിൽ കർമനിരതനാണ്. കേരളത്തിലെ ഒരു വലിയ നേതാവാകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. 2 മില്യൺ ജനങ്ങളുടെ മനസാണ് അദ്ദേഹം കവർന്നത്’.- കലാം പറഞ്ഞിരുന്നു.
കലാമിന്റെ വാക്കുകൾ മെട്രോമാൻ തന്റെ ട്വിറ്ററിൽ സന്തോഷത്തോട് കൂടി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ മഹാനായ പുത്രൻ ഡോ. അബ്ദുൾ കലാമിന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു മെട്രോമാൻ വീഡിയോ പങ്കുവെച്ചത്. ഒരു രാജ്യത്തെ ജനങ്ങളിൽ സ്വാധീനം ചെലുത്താൻ ഒരു രാഷ്ട്രപതിക്ക് കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു എ പി ജെ അബ്ദുൾ കലാം.