CovidKerala NewsLatest NewsNews
അഭിഭാഷകന് കൊവിഡ്, പാലക്കാട് അതിവേഗ കോടതിയും ചിറ്റൂര്‍ മുന്‍സിഫ് കോടതിയും താത്ക്കാലികമായി അടച്ചു.

പാലക്കാട് ജില്ലയിലെ ഒരു അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ഹാജരായ പാലക്കാട് അതിവേഗ കോടതിയും ചിറ്റൂര്‍ മുന്‍സിഫ് കോടതിയും താത്ക്കാലികമായി അടച്ചു. അണുവിമുക്തമാക്കിയ ശേഷമേ ഇനി കോടതികള്‍ തുറക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുകയാണ്.