CrimeKerala NewsLatest NewsUncategorized
അഭിമന്യു വധക്കേസ്; ഒരു പ്രതി കൂടി പിടിയിൽ
ആലപ്പുഴ: വള്ളികുന്നത്ത് 15 വയസ്സുകാരനായ അഭിമന്യു കുത്തേറ്റു മരിച്ച സംഭവത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. വള്ളികുന്നം സ്വദേശി വിഷ്ണുവാണ് കസ്റ്റഡിയിലായത്.
കേസിലെ മുഖ്യപ്രതിയായ സജയ് ജിത്ത് ഇന്ന് രാവിലെ പോലീസിൽ കീഴടങ്ങിയിരുന്നു. കൊച്ചി പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയ സജയ് ജിത്തിനെ അരൂർ പൊലീസിന് കൈമാറി. കേസിലെ മറ്റ് പ്രതികളെ കൂടി പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.