AutocricketSports

പ്രീമിയം എസ്യുവി ഹാവല്‍ എച്ച്9 പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയ അഭിഷേകിന് സ്വന്തം

2025ലെ ഏഷ്യകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് ഓപ്പണറായ അഭിഷേക് ശര്‍മ. അര്‍ഹതക്കുള്ള അംഗീകാരമെന്ന നിലയില്‍ അഭിഷേകിനെ തേടി പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു. പ്രീമിയം എസ്യുവി ഹാവല്‍ എച്ച്9ഉം സമ്മാനമായി അഭിഷേക് ശര്‍മക്ക് ലഭിച്ചു. റഫ് ലുക്കും ഗംഭീര പെര്‍ഫോമെന്‍സും കിടിലം ഫീച്ചറുകളും സാങ്കേതികവിദ്യകളുമുള്ള ആഡംബര ഓഫ് റോഡര്‍ എസ്യുവിയാണ് ഹാവല്‍ എച്ച്9. 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് 4 സിലിണ്ടര്‍ എന്‍ജിനാണ് ഹാവല്‍ എച്ച്9 ന് ഉള്ളത്. പരമാവധി 380 എന്‍എം ടോര്‍ക്കാണ് പുറത്തെടുക്കുക. 8 സ്പീഡ് ഓട്ടമാറ്റിക് ദഎ ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. ആറ് എയര്‍ബാഗുകളും ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റെക്ഷനും വാഹനത്തിലെ യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കും. ഓട്ടോ, ഇക്കോ, സ്‌പോര്‍ട്, സ്‌നോ, സാന്‍ഡ്, മഡ്, 4എല്‍(ലോ റേഞ്ച്) ഡ്രൈവിങ് മോഡുകളും ഡ്രൈവിങില്‍ വൈവിധ്യം കൊണ്ടുവരും. ഹാവലിന്റെ സൗദി അറേബ്യ വെബ് സൈറ്റില്‍ എച്ച്9 എസ്യുവിക്ക് 1,42,199.8 സൗദി റിയാലാണ് വിലയിട്ടിരിക്കുന്നത്. ഇത് ഏകദേശം 33,60,658 ഇന്ത്യന്‍ രൂപ വരും. ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോര്‍(ജിഡബ്ല്യുഎം) ആണ് ഹാവലിന്റെ ഉടമകള്‍.

Tag: Abhishek, the owner of the premium SUV Haval H9, won the Player of the Tournament award

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button