ശബരിമലയേയും ഹിന്ദു മതത്തേയും അവഹേളിക്കുന്നു, സുരാജ് ചിത്രത്തിനെതിരെ പ്രതിഷേധമുയരുന്നു

കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സിന് ശേഷം ജിയോ ബേബി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയായ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ വിവാദമാകുന്നു. പറയുന്നത്. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും റോസ്റ്റ് ചെയ്‌തെടുക്കുന്ന മഹത്തായ അടുക്കള എന്നാണ് സോഷ്യല്‍ മീഡിയകളില്‍ ഈ സിനിമയെ പറ്റി പറയുന്നത്. എന്നാല്‍, ചിത്രം ശബരിമല വിശ്വാസത്തേയും ഹിന്ദു മതത്തേയും അവഹേളിക്കുന്ന തരത്തിലുള്ളവയാണെന്നും ആരോപണം ഉയരുന്നുണ്ട്.
അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് സ്ത്രീയെ കൊണ്ട് വരാന്‍ ആര്‍ത്തവത്തേയും അയ്യപ്പ വിശ്വാസികളേയും കൂട്ടുപിടിച്ചതെന്തിനാണെന്ന ചോദ്യമാണ് പ്രതിഷേധമറിയിക്കുന്നവര്‍ ചോദിക്കുന്നത്. സ്ത്രീശാക്തീകരണം കാണിക്കണമെങ്കില്‍ ഹിന്ദുമതത്തെ അവഹേളിച്ചാലേ മതിയാകൂ എന്നുണ്ടോ? ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് ഇങ്ങനെ:
‘മഹത്തായ ഇന്ത്യന്‍ അടുക്കള’ ഒരു കമ്മി പ്രൊപഗാണ്ട പടം. പാട്രിയാര്‍ക്കിയെ പറ്റി പറയുന്നതിന് ഇടയില്‍ കുടുംബം ബീഫ് കഴിക്കുമെന്നും പക്ഷേ ബീഫ് അമ്മ വീട്ടില്‍ കയറ്റുന്നില്ല എന്നും പറഞ്ഞ് ബീഫ് കഴിക്കാതെ ഇരിക്കുന്നത് മോശമാണെന്ന് കാണിക്കുന്നുണ്ട്. സിനിമയുടെ പകുതി ഭാഗവും ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തെ പറ്റി ആണ്.’
‘ആര്‍ത്തവം വന്ന പെണ്ണിനെ ഒരു മുറിയില്‍ അടച്ചിരിക്കാന്‍ പറഞ്ഞതായി ഈ സിനിമയില്‍ കാട്ടുന്നു. ഞാനും ശബരിമലയില്‍ പോയിട്ടുണ്ട്. വീട്ടില്‍ നിന്ന് സ്ത്രീകളെ ഇതേപോലെ ആര്‍ത്തവം വരുമ്‌ബോള്‍ ഒരു മുറിയില്‍ അടച്ചിരിക്കാന്‍ പറഞ്ഞിട്ടൊന്നുമില്ല. അതുപോലെ സ്ത്രീകള്‍ രജസ്വല ആയിരിക്കുമ്പോള്‍ തൊട്ടാല്‍ ചാണകം തിന്നണം എന്നൊക്കെ ഒരു ഗുരുസ്വാമി പറയുന്നു. ശബരിമല വിശ്വാസത്തേയും ഹിന്ദു മതത്തെയും ഇത്രത്തോളം അവഹേളിച്ച ഒരു സിനിമയും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. ജിയോ ബേബി എന്ന സംവിധായകന് ഹിന്ദുക്കളോട് ഉള്ള വെറി ഇതില്‍ നിന്ന് വ്യക്തമാകും.’