CinemaEditor's ChoiceKerala NewsLatest NewsLaw,Life StyleLocal NewsMovieNews

സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നു: പാർവ്വതി തിരുവോത്ത്

നടി അക്രമിക്കപ്പെട്ട സംഭവത്തിൽ സാക്ഷികൾ കൂറുമാറ്റിയതിൽ രൂക്ഷ പ്രതികരണമാണ് മലയാള സിനിമരം​ഗത്ത് നിന്ന് ഉയർത്തിയത്. നടി പാർവ്വതി തിരുവോത്തും പ്രതികരണവുമായി രം​ഗത്തെത്തി.

സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്നാണ് പാർവ്വതി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ് പാർവ്വതി തന്റെ അഭിപ്രായം കുറിച്ചത്. അവൾക്കൊപ്പം എന്ന ഹാഷ്ടാഗിലായിരുന്നു പാർവ്വതിയുടെ പോസ്റ്റ്.അവൾ തല ഉയർത്തി നീതിക്കായി പോരാടുന്നത് ഞങ്ങൾ കണ്ടുവെന്നും സാക്ഷികൾ എങ്ങനെയാണ് കൂറുമാറിയതെന്നത് എന്നെ ഞെട്ടിച്ചുവെന്നും പാർവ്വതി പ്രതികരിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്ന് കരുതുന്നുവരുടെ മൊഴിമാറ്റം. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അവൾക്കൊപ്പം നിൽക്കുന്നുവെന്നും പാർവ്വതി വ്യക്തമാക്കി.

നടിമാരും ഡബ്യുസിസി അംഗങ്ങളായ രേവതിയും റിമ കല്ലിങ്കലും രമ്യാനമ്പിശനുമൊക്കെ കൂറുമാറിയവർക്കെതിരെ രൂക്ഷ പ്രതികരണവുമായെത്തിയിരുന്നു. കൂറുമാറ്റത്തിലൂടെ ഇരുവരും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണെന്ന് ആഷിഖ് അബുവും കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ അവൾക്കൊപ്പം ക്യാമ്പയിൻ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും സജീവമായിരുനന്ു. താരസംഘടനയായ അമ്മ ഇതുവരെ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെതിരെയും പ്രതിഷേധം ഉയരുകയാണ്.

ഭാമയും സിദ്ദിഖും പ്രോസിക്യൂഷന് നൽകിയ മൊഴി തിരുത്തിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമാണ് ഡബ്യുസിസി ഉയർത്തിയത്. ഇതേ അനുഭവം നിങ്ങൾക്കുണ്ടാകുമ്പോഴേ ആ വേദന മനസിലാകൂവെന്ന് ഇരയായ നടി ഇൻസ്റ്റഗ്രമിൽ കുറിച്ചു. ഇതിന് പിന്നാലെ നടി ഭാമയ്ക്കെതിരെ വൻ സൈബർ അക്രമണമാണ് ഉണ്ടായിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button