തദ്ദേശ തെരഞ്ഞെടുപ്പിൽ എട്ട് ലക്ഷത്തോളം പോസ്റ്റൽ ബാലറ്റുകൾ ഒരുങ്ങി.

തിരുവനന്തപുരം / തദ്ദേശ തെരഞ്ഞെടുപ്പിൽ എട്ട് ലക്ഷത്തോളം പോസ്റ്റ ൽ ബാലറ്റുകൾ. കോവിഡ് ബാധിച്ചവർക്കും, ക്വാറന്‍റൈനിൽ ഉള്ളവർ ക്കുമായി ഉള്ള സ്പെഷ്യൽ ബാലറ്റ് വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കും. വോട്ടെടുപ്പിന്‍റെ തലേ ദിവസം മൂന്ന് മണി വരെയാണ് ഇവർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. എട്ട് ലക്ഷത്തോളം പോസ്റ്റൽ ബാലറ്റുകളാണ് ഇതിനായി കമ്മിഷൻ ഒരുക്കിയിരിക്കുന്നത്.
രണ്ട് ദിവസം മുൻപ് തയ്യാറാക്കി തുടങ്ങിയ കോവിഡ് ബാധിത രുടേ യും ക്വാറന്‍റൈന്‍ ഉള്ളവരുടെയും പട്ടിക ഒരോ ഘട്ട തെരഞ്ഞെ ടുപ്പി ന്‍റെയും തലേ ദിവസം മൂന്ന് മണി വരെ പുതുക്കി കൊണ്ടിരിക്കും. ഇതു വരെയുള്ള പട്ടിക പ്രകാരം 24, 621 വോട്ടർമാർക്കാണ് പോസ്റ്റൽ ബാലറ്റിന് അർഹതയുള്ളത്. ഡിസംബർ എട്ടിന് നടക്കുന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സ്പെപെഷ്യൽ ബാലറ്റ് വിതരണം ബുധനാഴ്ച തുടങ്ങുകയാണ്.
ഡിസംബർ 10ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ ചൊ വ്വാഴ്ചയും, 14ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ അഞ്ചിനുമാണ് അദ്യ പട്ടിക പൂർത്തിയാവുക. പോസ്റ്റൽ വോട്ട് ചെയ്യു ന്നവർ തപാൽ മാർഗ്ഗം അയച്ചാൽ അതിന്‍റെ ചെലവ് കമ്മിഷൻ തപാൽ വകുപ്പിന് നൽകുന്നതാണ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളി ലേക്കുള്ള വോട്ടിംങ്ങ് യന്ത്രങ്ങളുടെ വിതരണം ബുധനാഴ്ച നടക്കും. ഈ ജില്ലകളിലേക്കുള്ള പോളിങ്ങ് സാമഗ്രികൾ ഡിസംബർ ഏഴിന് വിതരണം ചെയ്യും.
പ്രസ് റിലീസ്