സിപിഎം ഗുണ്ടാ തലവന്‍ സക്കീര്‍ ഹുസൈന്റെ സ്വന്തം പി രാജീവ് കളമശ്ശേരിയില്‍ മത്സരിക്കുമ്പോള്‍

സിപിഎം കളമശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെന്നതാണ് സ്ഥാനപ്പേരെങ്കിലും സിപിഎം ഗുണ്ടാ തലവന്‍ സക്കീര്‍ ഹുസ്സൈന്‍ എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും കുറച്ചുകൂടി വ്യക്തമായി മനസിലാകും. ഗുണ്ടാ പണി മാത്രമല്ല പാര്‍ട്ടി നേതാക്കള്‍ക്ക് വേണ്ടിയുള്ള ഔദ്യോഗിക ബിനാമി കൂടിയാണ് സക്കീര്‍. കളമശ്ശേരി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി രാജീവിന്റെ പേര് ഉയര്‍ന്ന് വന്നപ്പോള്‍ മുതല്‍ അണികള്‍ പ്രകടിപ്പിച്ച മുറുമുറുപ്പിന് പിന്നിലും സ്‌ക്കീര്‍ ഹുസ്സനുമായുള്ള ഇടപാടുകളാണ്.
പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയുടെ ലഹരിമരുന്നു ഇടപടുകളടക്കം നോക്കി നടത്തുന്ന സക്കീര്‍ ഹുസ്സൈന്റെ പേരും പി രാജീവിന്റെ പേരും ചേര്‍ത്ത് പുറത്തുവന്ന പോസ്റ്ററുകള്‍ വിരല്‍ ചൂണ്ടുന്നത് അനധികൃത ഇടപാടുകളിലെ പി രാജീവ് ബന്ധത്തിലേക്കാണ്.
അനധികൃത സ്വത്ത് സമ്പാദനത്തില്‍ പാര്‍ട്ടിക്കകത്ത് തന്നെ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് 2020 ജൂണില്‍ ആറ് മാസത്തേക്ക് അച്ചടക്ക നടപടികള്‍ക്ക് വിധേയനായി പുറത്താക്കപ്പെട്ടപ്പോള്‍ ഉള്ളുനൊന്തത് പി രാജീവിനാണ്. എംപി പണി നിര്‍ത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയപ്പോള്‍ മുതല്‍ ഇന്ന് വരെ സക്കീര്‍ ഹുസ്സൈന്‍ പി രാജീവിന്റെ വലം കയ്യാണ്. ഉദ്ദിഷ്ഠ കാര്യത്തിന്റെ ഉപകാര സ്മരണയാണത്. സക്കീര്‍ ഹുസ്സൈനെ ഇറക്കി കളിച്ച കളികളില്‍ വിജയം കണ്ടതിനാല്‍ പാര്‍ട്ടി നടപടികളില്‍ നിന്നും ബിനാമിയെ സംരക്ഷിക്കേണ്ട ചുമതല പി രാജീവിന് ഉണ്ടായിരുന്നു. പലതവണ ഇത്തരം പ്രഹസനങ്ങളിലൂടെ കടന്നു പോയ സക്കീര്‍ ഹുസ്സൈന്‍ സ്വന്തം സംരക്ഷന് വേണ്ടി വീണ്ടുമൊരു അപവാദത്തില്‍ തലകുനിച്ച് കൊടുക്കാന്‍ പൂര്‍ണമനസ്സും കാണിച്ചു എന്ന കാര്യം കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം.
പി രാജീവും സക്കീര്‍ ഹുസ്സൈനും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ നല്ലപോലെ മനസിലാക്കിയ പ്രാദേശിക അണികള്‍ ജനകീയനായ കെ ചന്ദ്രന്‍ പിള്ളയ്ക്ക് വേണ്ടി വാദിച്ചതും ഇതിനാലാണ്. യുഡിഎഫിന്റെ അഴിമതികളെ മുന്‍ നിര്‍ത്തി പി രാജീവ് നടത്തുന്ന പ്രചരണങ്ങളില്‍ പ്രബുദ്ധതയുള്ള സഖാക്കള്‍ ഒരിക്കലെങ്കിലും ചിന്തിച്ച് കാണും അഴിമതിയുടെ കറപുരളാത്ത കഥകള്‍ പാടുന്ന തങ്ങളുടെ നേതാവ് ഇനി എന്ന് നന്നാകാണെന്ന്.