2025-ലെ ഏറ്റവും സുരക്ഷിതമായ നഗരം അബുദാബി; യുഎഇയ്ക്കാണ് രാജ്യങ്ങളിലെ ആദ്യ സ്ഥാനം

ഓൺലൈൻ ഡാറ്റാബേസ് സ്ഥാപനമായ നംബിയോയുടെ 2025 അർധവാർഷിക സുരക്ഷാ സൂചികയിൽ അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം ആയി മാറി. 88.8 പോയിന്റ് സുരക്ഷാ സൂചികയോടെയാണ് അബുദാബി ഒന്നാം സ്ഥാനത്ത്. തുടർച്ചയായി ഒൻപതാം വർഷമാണ് അബുദാബി ഈ സ്ഥാനത്തിൽ നിലനിൽക്കുന്നത്.
ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങൾ (2025):
അബുദാബി, യുഎഇ – 88.8
ദോഹ, ഖത്തർ – 84.3
ദുബായ്, യുഎഇ – 83.9
ഷാർജ, യുഎഇ – 83.7
തായ്പേയ്, തായ്‌വാൻ – 83.6
മനാമ, ബഹ്‌റൈൻ – 81.3
മസ്കറ്റ്, ഒമാൻ – 81.1
ഡെൻ ഹാഗ്, നെതർലാൻഡ്സ് – 80.0
ട്രോൻഡ്ഹൈം, നോർവേ – 79.3
ഐൻഡ്ഹോവൻ, നെതർലാൻഡ്സ് – 79.1
ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരം – അഹമ്മദാബാദ് (സുരക്ഷാ സൂചിക 68.6), ആഗോള റാങ്ക്: 77
യുഎഇ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു (സുരക്ഷാ സൂചിക: 85.2). കർശന നിയമങ്ങൾ, ശക്തമായ പോലീസ് സാന്നിധ്യം, ഉയർന്ന ജീവിത നിലവാരം എന്നിവയാണ് പ്രധാന കാരണം.
സുരക്ഷിതമല്ലാത്ത രാജ്യങ്ങൾ (2025):
ഹെയ്തി – 19.0
പാപ്പുവ ന്യൂ ഗിനിയ – 19.3
വെനസ്വേല – 19.5
സുരക്ഷാ സൂചിക എങ്ങനെ കണക്കാക്കുന്നു?
നമ്പിയോയിൽ യൂസർമാർ നൽകുന്ന സർവേ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ക്രൈം ഇൻഡെക്സ്, അതിന്റെ വിപരീതമാണ് സുരക്ഷാ സൂചിക. കുറ്റകൃത്യങ്ങൾ, വ്യക്തികളുടെ സുരക്ഷാനുഭവം, പൊതുസ്ഥലങ്ങളിൽ ഉള്ള ആശങ്കകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കണക്കുകൾ തയ്യാറാക്കുന്നത്.
Tag: Abu Dhabi is the safest city in 2025; UAE takes first place among countries