ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടിക്ക് നേരെ പീഡനം ; പീഡന സമയത്ത് പ്രതിയുടെ ഫോണില്‍ നിന്ന് മറ്റൊരാള്‍ക്ക് അറിയാതെ ഫോണ്‍ കോള്‍
കുട്ടിയുടെ കരച്ചില് കേട്ടയാള്‍ സ്കൂളില്‍ വിവരം അറിയിക്കുകയായിരുന്നു

കോഴിക്കോട് : ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടിക്ക് നേരെ പീഡനം. കോഴിക്കോടാണ് സംഭവം. കോഴിക്കോട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ ആറാം ക്ലാസുകാരിയെ 2022 മുതല്‍ പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയെ ഓട്ടോറിക്ഷയില്‍ സ്കൂളില്‍ കൊണ്ടുവിടുന്നതിനിടെ ആയിരുന്നു പീഡനം.
പീഡന സമയത്ത് പ്രതിയുടെ ഫോണില്‍ നിന്ന് അറിയാതെ മറ്റൊരാള്‍ക്ക് ഫോണ്‍ കോള്‍ പോയതോടെയാണ് പീഡനം പുറത്തറിഞ്ഞത്. കുട്ടിയുടെ കരച്ചില് കേട്ടയാള്‍ സ്കൂളില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സ്കൂള്‍ പ്രിന്‍സിപ്പല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പ്രതിയെ പൊലീസ് അറസറ്റ് ചെയ്തത്.
Abuse against a child affected by Down syndrome; a phone call made from the perpetrator’s phone to another person without the victim’s knowledge during the abuse.