keralaKerala NewsLatest News

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽവിഭജന ഭീതി ദിനം ആചരിച്ച് എബിവിപി

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ എബിവിപി വിഭജന ഭീതി ദിനം ആചരിച്ചു. പുലർച്ചെ 12.30ഓടെയാണ് എബിവിപി ദേശീയ നിർവാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തിൽ പരിപാടി നടന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള ക്യാമ്പസുകളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് എബിവിപി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

അതേസമയം, ക്യാമ്പസുകളിൽ വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു സർവകലാശാല ഡീനുമാർക്ക് നിർദേശം നൽകി. സാമുദായിക സൗഹാർദ്ദം തകർക്കുകയും സമൂഹത്തിൽ വിദ്വേഷം വളർത്തുകയും ചെയ്യുമെന്ന ആശങ്കയിലാണ് മന്ത്രിയുടെ നടപടി. എല്ലാ കോളജുകൾക്കും അടിയന്തിരമായി ഇതുസംബന്ധിച്ച അറിയിപ്പ് നൽകാനും മന്ത്രി നിർദേശിച്ചു.

ഗവർണറുടെ നിർദേശപ്രകാരം സംസ്ഥാനത്തെ കലാലയങ്ങളിൽ ഇന്ന് വിഭജന ഭീതി ദിനാചരണം നടക്കുമോ എന്നതാണ് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രം. കേരള, കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ ഇതിനായി സർക്കുലർ ഇറക്കിയിട്ടുണ്ട്. ദിനാചരണം തടയുമെന്ന് എസ്.എഫ്.ഐയും കെ.എസ്.യുവും വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രണ്ട് ദിവസം മുമ്പ് വൈസ് ചാൻസലർമാർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്ന ഇത്തരം പരിപാടികൾ സംസ്ഥാനത്തെ കോളജുകളിൽ അനുവദിക്കില്ലെന്നും വിഷയത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Tag: ABVP observes Partition Fear Day at Kasaragod Central University

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button