കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ആരോപണങ്ങള്‍ തള്ളി എ സി മൊയ്‌തീന്‍
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി എ സി മൊയ്‌തീന്‍ രംഗത്ത്. തന്റെ ഒരു ബന്ധുവും കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇല്ലെന്നും മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമിനെ അറിയില്ലെന്നും മൊയ്തീന്‍ വ്യക്തമാക്കി. ബിജെപി കാടടച്ചു വെടി വെക്കുകയാണെന്നാണ് മുന്‍ മന്ത്രിയുടെ ആരോപണം. ഏതെങ്കിലും പരിപാടിയില്‍ വച്ച് കണ്ടിട്ടുണ്ടോ എന്ന് അറിയില്ലെന്ന് പറഞ്ഞ മൊയ്തീന്‍ കരുവന്നൂര്‍ തട്ടിപ്പില്‍ പാര്‍ട്ടി പ്രതിരോധത്തതിലല്ലെന്ന് അവകാശപ്പെടുന്നു.
അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്ന് മൊയ്തീന്‍ പറഞ്ഞു. എ വിജയരാഘവനും എ സി മൊയ്തീനും തട്ടിപ്പിനെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും പ്രൊഫസര്‍ ബിന്ദു മത്സരിച്ച മണ്ഡലത്തില്‍ തട്ടിപ്പ് പണം ഉപയോഗിച്ചെന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ആരോപണം ഉയര്‍ത്തിയത്.