Kerala NewsLatest News
പെരുമ്പാവൂരില്‍ ബൈക്കിനു പിന്നില്‍ ടിപ്പറിടിച്ച് യുവാവ് മരിച്ചു
കൊച്ചി: പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്കിനു പിന്നില്‍ ടിപ്പറിടിച്ചാണ് യുവാവ് മരിച്ചത്. പെരുമ്പാവൂര്‍ വയ്ക്കര സ്വദേശി പ്രതീഷ് ഗോപാല്‍ (36) ആണ് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതീഷ് മരിച്ചിരുന്നു.
റോഡില്‍ തെറിച്ച് വീണ പ്രതീഷിന്റെ തലയില്‍ കൂടി ടിപ്പര്‍ കയറി ഇറങ്ങുകയായിരുന്നു. സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവര്‍ അഷ്ടമിച്ചിറ സ്വദേശി അനന്തകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.