Latest News
ബോട്‌സ്വാനയില്‍ വാഹനാപകടം, മലയാളി ദമ്പതികള്‍ മരിച്ചു
തൃശൂര്‍: ബോട്‌സ്വാനയിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു. വല്ലച്ചിറ സ്വദേശികളായ ദീപക് (29), ഭാര്യ ഗായത്രി (25) എന്നിവരാണ് മരിച്ചത്. സിഗ്‌നല്‍ കാത്തുനില്‍ക്കുന്ന ഇവരുടെ വാഹനത്തില്‍ നിയന്ത്രണം വിട്ട് വന്ന മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു എന്നാണ്് ലഭിക്കുന്ന വിവരം.
ബോട്ട്‌സ്വാനയിലെ സ്വകാര്യ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ദീപക്. ആയുര്‍വ്വേദ ഡോക്ടറാണ് മരിച്ച ഗായത്രി. സുകുമാരന്‍ മേനോന്‍, സുശീല എന്നിവരാണ് ദീപക്കിന്റെ മാതാപിതാക്കള്‍.