DeathGulfKerala NewsLatest News
വാഹനാപകടം; കുവൈത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ കിങ് ഫഹദ് റോഡില്‍ നടന്ന വാഹനാപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്ക്. ബയാന്‍ പാലസിന് എതിര്‍വശത്ത് കുവൈത്ത് സിറ്റിയിലേക്കുള്ള ദിശയിലായിരുന്നു അപകടം സംഭവിച്ചത്.
പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വിവരം ലഭിച്ചയുടന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പ്രവാസികളും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.
മൃതദേഹങ്ങള്‍ വാഹനത്തിനുള്ളില്‍ നിന്ന് പുറത്തെടുക്കാന്‍ ട്രാഫിക് വകുപ്പ് മിഷ്‌രിഫിലെയും ഹവല്ലിയിലെയും അഗ്‌നിശമന സേനയുടെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.