DeathLatest News

ട്രക്കില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ മൂന്ന് പേര്‍ മരിച്ചു

പട്ന: ട്രക്കില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. നിര്‍ത്തിയിട്ട ട്രക്കിലേക്ക് ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. നാട്ടിലേക്ക് മുഹറം ആഘോഷിക്കാനെത്തിയ ഷാനവാസ്(18), മുഹമ്മദ് സജ്ജാദ്(28) ഇവരുടെ കസിന്‍ സഹോദരനായ മുഹമ്മദ് നിയാസ്(30) എന്നിവരാണ് മരിച്ചത്. ബിഹാറിലെ മധുബനി ജില്ലയിലെ കാമേശ്വറിലാണ് സംഭവം.

ഹെല്‍മറ്റില്ലാതെ നാല് പേര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. അമിത വേഗതയില്‍ സഞ്ചരിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. മറ്റൊരു ബന്ധുവായ മുഹമ്മദ് തമന്നക്ക്(23) ഗുരുതര പരിക്കേറ്റു. മല്‍മാല്‍ ഗ്രാമമാണ് ഇവരുടെ നാടെങ്കിലും എല്ലാവരും മുംബൈയിലാണ് താമസിക്കുന്നത്. മുഹറം ആഘോഷത്തിനായി നാട്ടിലെത്തിയവരായിരുന്നു ഇവര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button