മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് അപകടം; ഹരിപ്പാട് സ്വദേശിയായ ബിനുവിന്റെ മൃതദേഹം കണ്ടെത്തി
മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണ ദുരന്തത്തിൽ അച്ചൻകോവിലാറിൽ കാണാതായ തൊഴിലാളി മരിച്ചു. ഹരിപ്പാട് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ രണ്ടുപേരിൽ ഒരാളെ ഉടൻ രക്ഷപ്പെടുത്തിയിരുന്നു.
പാലത്തിന്റെ ഗർഡറിൽ നിന്ന് വലിയ ശബ്ദം കേട്ടതിനെ തുടർന്ന് എഞ്ചിനിയർമാർ അടങ്ങിയ സംഘം പരിശോധനയ്ക്കായി പാലത്തിലേക്ക് കയറി. . അപ്പോൾ തന്നെ പാലം ഇടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. അപകടസമയത്ത് പാലത്തിൽ ഏഴുപേരുണ്ടായിരുന്നു.
ചെന്നിത്തലയെയും ചെട്ടിക്കുളങ്ങരയെയും ബന്ധിപ്പിക്കുന്ന പാലമാണിത്. മൂന്ന് വർഷത്തിലേറെയായി നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ നടുഭാഗത്തെ ബീമാണ് തകർന്നുവീണത്.
നിലവിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടസ്ഥലത്തെത്തി മന്ത്രി സജി ചെറിയാൻ സ്ഥിതിഗതികൾ വിലയിരുത്തി. അച്ചൻകോവിലാറിലെ ശക്തമായ അടിയൊഴുക്കാണ് തൂണുകളുടെ ബലം നഷ്ടപ്പെടുത്തുകയും അപകടത്തിന് കാരണമായിരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
Tag: Accident: Bridge collapses in Mavelikkara; Body of Binu, a native of Haripad, found