accidentDeathkeralaKerala NewsLatest News
റിസോർട്ടിനായി മണ്ണെടുക്കുന്നതിനിടെ അപകടം;രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കി : ചിത്തിരപുരത്ത് റിസോർട്ട് നിർമാണത്തിനിടെ മണ്ണിടിഞ്ഞു അപകടം.രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ പെട്ട് മരിച്ചു. ആനച്ചാൽ ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. റിസോർട്ട് നിർമ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെ മൺകൂന ഇടിഞ്ഞ് ഇരുവർക്കും മുകളിലേക്ക് വീഴുകയായിരുന്നു. റിസോർട്ടിനായി സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി മൃതദേഹം പുറത്തെടുത്തു. അടിമാലി മൂന്നാർ ഫയർഫോഴ്‌സ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്തു. മണ്ണിനടിയിൽ കൂടുതൽപേർ ഇനിയും ഉൾപ്പെട്ടിട്ടുണ്ടോ പരിശോധിക്കുകയാണ്.
Tag: Accident during soil excavation for the resort; two workers met with a tragic end.