കോഴിക്കോട് കക്കോടിയിൽ മതിൽ ഇടിഞ്ഞുവീണ് അപകടം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഒഡിഷ സ്വദേശിയായ ഉദയ് മാഞ്ചി എന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിർമാണത്തിലിരുന്ന വീടിന്റെ ചുറ്റുമതിൽ പണിയുന്നതിനിടെയാണ് സമീപത്തെ വീടിന്റെ സംരക്ഷണഭിത്തി തകർന്നുവീണത്.
ചുറ്റുമതിൽ നിർമാണത്തിനായി എത്തിയ രണ്ടുപേർ ഇതരസംസ്ഥാന തൊഴിലാളികളും ഒരാൾ മലയാളിയുമായിരുന്നു. മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഫയർഫോഴ്‌സ് സംഘം എത്തിയാണ് മതിലിനടിയിൽ കുടുങ്ങിക്കിടന്നിരുന്ന ഉദയ് മാഞ്ചിയെ പുറത്തെടുത്തത്. നാട്ടുകാർ ആദ്യം രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും മതിലിന്റെ ഭാരമൂലം ഇയാളെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് വിവരം ലഭിച്ചതോടെ വെള്ളിമാട്കുന്നിൽ നിന്നും എത്തിയ ഫയർഫോഴ്‌സ് സംഘം രക്ഷാപ്രവർത്തനം നടത്തി ഉദയ് മാഞ്ചിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Tag: Accident: Wall collapses in Kakkodi, Kozhikode; Interstate worker dies



