Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ചട്ടങ്ങൾ മാറ്റിമറിച്ച് ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിലെയും ശിശു ക്ഷേമ സമിതിയിലെയും അംഗങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.

കൊച്ചി/ ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിലെയും ശിശു ക്ഷേമ സമിതിയിലെയും അംഗങ്ങൾ സർക്കാർ ചട്ടങ്ങൾ മറിക്കടന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ അധ്യക്ഷൻ ടി സക്കീർ ഹുസൈൻ നഗരസഭയിലേക്കും, ജില്ലാ ശിശുക്ഷേമ അധ്യക്ഷ ഷീജ എസ്. രാജു കോട്ടയം നഗരസഭ യിലേക്കും ഉൾപ്പടെ തിരുവനന്തപുരം, ആലപ്പുഴ, കാസർകോട് ജില്ലകളിലായി പത്ത് പേർ ആണ് ചട്ടം മറികടന്ന് ജനവിധി തേടാനി റങ്ങിയിരിക്കുന്നത്. ബോർഡുകളിൽ നിന്ന് ചട്ടപ്രകാരം രാജിവെ ക്കുന്ന നടപടി ക്രമങ്ങൾ പൂർത്തിയാകാ തെയാണ് ഇവർ തെരഞ്ഞെ ടുപ്പിൽ മത്സരിക്കുന്നത്. സി.പി.എം നേതാക്കൾക്ക് തദ്ദേശ സ്ഥാപന ങ്ങളിലേക്ക് മത്സരിക്കുന്നതിന് സർക്കാർ ഇക്കാര്യത്തിൽ നിയമങ്ങൾ മാറ്റിവെച്ചു സഹായ സഹകരങ്ങൾ ചെയ്യുകയായിരുന്നു.

സർക്കാർ പ്രതിഫലം പറ്റി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ജോലിയുള്ളവർ തെരെഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ആ അംഗത്വം രാജിവെച്ചിരിക്കണം. രാജി വെക്കുന്നതിനു ഒരു മാസം മുൻപ് ഇക്കാര്യം സർക്കാരിനെ അറിയിച്ച് സർക്കാർ രാജി അംഗീകരിക്കണമെന്നാണ് ചട്ടം പറയുന്നത്. ഇതിനായി സർക്കാരിന് അറിയിപ്പ് സംബന്ധിച്ച നോട്ടീസ് നൽകിയിരിക്കുന്ന കാലയളവിൽ അതായത് ഒരുമാസം നിയമ പ്രകാരം ഇതേ ബോർഡിൽ അംഗമായിരിക്കും എന്നാണു നിയമം പറയുന്നത്. ഈ ചട്ടങ്ങളൊന്നും പാലിക്കാതെയാണ് ശിശു ക്ഷേമ സമിതിയിലെയും ജുവനൈൽ ജസ്റ്റിസ് ബോഡിലെയും അംഗങ്ങൾ ഇപ്പോൾ മത്സര രംഗത് ഇറങ്ങിയിരിക്കുന്നത്. രേഖകൾ പ്രകാരം നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് നാലും അഞ്ചും ദിവസം മുൻപ് മാത്രമാണ് പലരും രാജി നൽകിയിരിക്കുന്നത്. അതാവട്ടെ ഒരു ഉത്തരവിലൂടെ മുൻകാല പ്രാബല്യത്തെടെ രാജി അംഗീകരിക്കുന്ന നടപടികളാണ് ഉണ്ടായിട്ടുള്ളത്. രാജി വച്ചവർക്കു പകരക്കാരുടെ കാര്യം തീരുമാനിച്ചിട്ടില്ല. ഇതാവട്ടെ രണ്ടു ബോർഡുകളുടെയും നിയമ വ്യവസ്ഥകൾക്ക് എതിരാണെന്നതാണ്‌ സത്യം. തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി രാജി വെച്ചവരുടെ രാജി അംഗീകരിച്ച നടപടി ക്രമവിരുദ്ധമാണെന്ന് പറഞ്ഞു മറ്റ് സ്ഥാനാർഥികൾ സൂക്ഷ്മ പരിശോധനാ വേളയിൽ എതിർപ്പ് അറിയിച്ചെങ്കിലും വരണാധികാരികൾ അതൊന്നും ചെവിക്കൊണ്ടിട്ടില്ല. പ്രശ്നത്തിൽ നിയമപരമായ നീക്കമാണ് പലസ്ഥാനാർഥികളും ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button