keralaKerala NewsLatest News

പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 63 വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചു

തിരുവനന്തപുരം പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 63 വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചുമീര ബിർളയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി കൂടി മൂന്നു വർഷം ആറുമാസം തടവ് അനുഭവിക്കണം. ഈ പിഴ തുക പീഡനത്തിനിരയായ പെൺകുട്ടിക്കാണ് നൽകേണ്ടത്.

2022 നവംബർ 9-ന് വൈകിട്ട് ഏഴോടെ ചാലയിലാണ് സംഭവം നടന്നത്. എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയുമായി പ്രതിക്ക് അടുപ്പമുണ്ടായിരുന്നു. സംഭവദിവസം പ്രതി പെൺകുട്ടിയെ വീടിനടുത്തുള്ള പൊളിഞ്ഞ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രതിക്ക് 18 വയസായിരുന്നു. ആദ്യം ഇയാളെ ജുവനൈൽ ഹോമിൽ പാർപ്പിച്ചിരുന്നുവെങ്കിലും, പിന്നീട് പ്രായം 20 ആയതിനാൽ കേസനുസരിച്ച് വിചാരണ നടത്തി ശിക്ഷ വിധിക്കുകയായിരുന്നു.

Tag: Accused sentenced to 63 years in rigorous imprisonment and fined Rs 55000 for raping and impregnating a 14-year-old girl

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button