Latest NewsNationalNewsPolitics

നിതീഷ്​ കുമാറിനെയും എന്‍.ഡി.എയെയും നേരിടാന്‍ ചിരാഗ്​ പാസ്വാന്‍ മഹാസഖ്യത്തിലേക്ക്​; ആര്‍.ജെ.ഡി നേതാവുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ബിഹാറില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയെ നേരിടാന്‍ മഹാസഖ്യത്തില്‍ അണിചേരാനൊരുങ്ങി ​േലാക്​ ജനശക്തി പാര്‍ട്ടി നേതാവ്​ ചിരാഗ്​ പാസ്വാനും. മഹാസഖ്യത്തില്‍ ചേരുന്നതിന്​ മുന്നോടിയായി ചിരാഗ്​ പാസ്വാനും ​ആര്‍.ജെ.ഡി നേതാവ്​ ശ്യാം രജകുമായി കൂടിക്കാഴ്ച നടത്തി. ബിഹാറില്‍ എന്‍.ഡി.എയെ നേരിടാന്‍ സഖ്യമൊരുക്കുകയാണ്​ കൂടിക്കാഴ്​ചക്ക്​ പിന്നിലെ ഉദ്ദേശം. കൂടിക്കാഴ്ചക്ക്​ ശേഷം പാസ്വാന്‍ ആര്‍.ജെ.ഡി തലവന്‍ ലാലു പ്രസാദുമായി ഫോണില്‍ സംസാരിക്കുകയും ചെയ്​തു.

ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്​ കുമാറിന്‍റെ അടുത്ത അനുയായിയായിരുന്നു രജക്. എന്നാല്‍ പിന്നീട്​ ജെ.ഡി.യു വിട്ട്​ ആര്‍.ജെ.ഡിയില്‍ എത്തുകയായിരുന്നു.

പാസ്വാന്‍റെ സന്ദര്‍ശനം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നുവെന്നും എന്നാല്‍, രണ്ടു രാഷ്​ട്രീയക്കാര്‍ കണ്ടുമുട്ടിയാല്‍ രാഷ്​ട്രീയം സംസാരിക്കുമെന്നും രജക്​ പറഞ്ഞു. ദലിത്​, പി​ന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്​ ബി.ജെ.പി വിരുദ്ധ സഖ്യം രൂപീകരിക്കേണ്ടതുണ്ടെന്നും രജക്​ കൂട്ടിച്ചേര്‍ത്തു.

എല്‍.ജെ.പിയില്‍ ചിരാഗിനെ അട്ടിമറിച്ച്‌​ ബന്ധുവായ പ​ശുപതി പരസിന്​ കേന്ദ്രമന്ത്രിസഭയില്‍ ഇടം നല്‍കിയത്​ ചിരാഗ്​ പാസ്വാന്​ തിരിച്ചടിയായിരുന്നു. ഇതോടെയാണ്​ ചിരാഗ്​ ആര്‍.ജെ.ഡിക്കൊപ്പം സഖ്യത്തില്‍ അണിനിരക്കാന്‍ തീരുമാനമെടുത്തതെന്നാണ്​ വിവരം.

ചിരാഗ്​ പാസ്വാന്​ എല്ലാ പിന്തുണയും വാഗ്​ദാനം ചെയ്​ത ആര്‍.ജെ.ഡി ബിഹാറില്‍ എന്‍.ഡി.എക്കെതിരെ സഖ്യം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. നിലവില്‍ പാസ്വാനൊപ്പം എം.എല്‍.എമാര്‍ ആരുമില്ല, എങ്കിലും ബി.ജെ.പിക്കെതിരായ സഖ്യത്തില്‍ ചേരല്‍ അണികള്‍ക്ക്​ ആത്മവിശ്വാസമുണ്ടാ​ക്കുമെന്നാണ്​ കണക്കുകൂട്ടല്‍.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ചിരാഗ്​ പാസ്വാന്‍റെ നേതൃത്വത്തില്‍ ആശിര്‍വാദ്​ യാത്ര നടത്താനും തീരുമാനിച്ചിരുന്നു.

എല്‍.ജെ.പിയിലെ പിളര്‍പ്പിന്​ കാരണം മുഖ്യമന്ത്രി നിതീഷ്​ കുമാര്‍ ആണെന്ന്​ ചിരാഗ്​ പാസ്വാന്‍ പറഞ്ഞിരുന്നു. ഈ നിലപാടും ആര്‍.ജെ.ഡിക്ക്​ ഒപ്പം പാസ്വാന്‍ അണിനിരക്കാന്‍ കാരണമായിതീരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button