indiaLatest NewsNationalNews

വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം; വിദ്യാർത്ഥിനിയുടെ പിതാവ് പീഡിപ്പിച്ചതിലുള്ള പ്രതികാരം

ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. വിദ്യാര്‍ത്ഥിനിയുടെ പിതാവ് ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി പ്രതിയുടെ ഭാര്യ രംഗത്തെത്തി. വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിലെ മുഖ്യപ്രതി ജിതേന്ദറിന്റെ ഭാര്യയാണ് ആരോപണവുമായി രംഗത്തെത്തിയത്. വിദ്യാർത്ഥിനിയുടെ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും, അതിന്റെ പ്രതികാരമായാണ് ഭർത്താവ് ആസിഡ് ആക്രമണം നടത്തിയതെന്നും പൊലീസിന് മൊഴി നൽകി.

ആക്രമണത്തിന് പിന്നാലെ ജിതേന്ദ്രിനൊപ്പം പ്രതികളായ ഇഷാനും അർമാനും ഒളിവിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച ബൽസ്വ പൊലീസ് സ്റ്റേഷനിൽ ജിതേന്ദ്രിന്റെ ഭാര്യ പരാതി നൽകിയിരുന്നു. വിദ്യാർത്ഥിനിയുടെ പിതാവ് തനിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുവെന്നും, നടപടി സ്വീകരിക്കണമെന്നും അവൾ ആവശ്യപ്പെട്ടിരുന്നു. ആസിഡ് ആക്രമണത്തിന് ശേഷം അവൾ വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തി, പിതാവ് തന്നെ പീഡിപ്പിച്ചതായും, അയച്ച അശ്ലീല ചിത്രങ്ങൾ ഭർത്താവിന് ലഭിച്ചതോടെ സംഘർഷം രൂക്ഷമായതായും അവൾ പറഞ്ഞു.

പൊലീസ് യുവതിയുടെ പരാതിയെ അടിസ്ഥാനമാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ലക്ഷ്മീബായ് കോളേജിലെ 20 കാരിയായ വിദ്യാർത്ഥിനിയെയാണ് ആക്രമിച്ചത്. സ്പെഷ്യൽ ക്ലാസിനായി കോളേജിലേക്ക് പോകവേ, ജിതേന്ദ്രും കൂട്ടാളികളായ ഇഷാനും അർമാനും വഴിയരികിൽ എത്തുകയായിരുന്നു. അർമാൻ കൈവശം വച്ചിരുന്ന ആസിഡ് കുപ്പി പെൺകുട്ടിയിലേക്ക് എറിഞ്ഞു. പെൺകുട്ടി മുഖം സംരക്ഷിക്കാൻ ശ്രമിച്ചതോടെ കൈകൾക്ക് ഗുരുതരമായ പൊള്ളലേറ്റു.

ഒരു മാസം മുമ്പ് വിദ്യാർത്ഥിനിയും ജിതേന്ദ്രും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ചും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. പ്രതികൾക്കായി വ്യാപകമായ തിരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു.

Tag: Acid attack on student; revenge for the student’s father’s abuse

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button