അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ജെയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി കാമ്പസിനെതിരെ നടപടി എടുക്കണം.

ജെയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി കാമ്പസിന് ഒരു അനുമതിയും കൊടുത്തിട്ടില്ല എന്ന് സർക്കാർ വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ യൂണിവേഴ്സിറ്റിയുടെ കൊച്ചി കാമ്പസിനെ പറ്റി അന്വേഷണം നടത്തണമെന്നും, കേരളത്തിൽ പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റികളുടെയും, സ്ഥാപനങ്ങളുടെയും പേരിൽ നടപടി എടുക്കണമെന്നും,നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
അംഗീകാരമില്ലാത്ത കോഴ്‌സുകൾ നടത്തി വിദ്യാർത്ഥികളെ പറ്റിക്കുന്ന നിരവധി സ്വകാര്യ യൂണിവേഴ്‌സിറ്റികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജെയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചിയിലെ പ്രവർത്തനവുമായി ബന്ധപെട്ടു വന്നിട്ടുള്ള വാർത്തകൾ. അവരുടെ കൊച്ചി കാമ്പസിന് ഒരു അനുമതിയും കൊടുത്തിട്ടില്ല എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് യു. ജി. സി അംഗീകാരം ഇല്ലാത്ത ഡിഗ്രിയാണ് ലഭിക്കുന്നത്. ജെയിൻ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജെയിൻ സ്‌കിൽസിന്റെ പേരിൽ നടത്തുന്ന B.VOC ഡിഗ്രി നടത്തുന്ന അമ്പതോളം സ്ഥാപനങ്ങൾ കേരളത്തിലുടനീളം പ്രവർത്തിച്ചുവരുന്നുണ്ട്. അംഗീകാരം ഇല്ലാത്ത ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുവാൻ കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും , ഇക്കാര്യത്തിൽ സർക്കാർ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാവണമെന്നും എൻ.വൈ. സി സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട്, സംസ്ഥാന സെക്രട്ടറി ആർ. ബാലസുബ്രഹ്മണ്യൻ, പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് പ്രദീഷ് ഗോകുലം എന്നിവർ പാലക്കാട് സംയുക്തമായി ആവശ്യപ്പെട്ടു.