Kerala NewsLatest News

നടന്‍ ആദിത്യനെ കൈഞരമ്പ് മുറിച്ച നിലയില്‍ കാറില്‍ കണ്ടെത്തി

സീരിയല്‍ നടന്‍ ആദിത്യന്‍ ആത്മഹത്യാ ശ്രമം നടത്തി. കൈയിലെ ഞരമ്പ് മുറിച്ചായിരുന്നു ആദിത്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തൃശൂര്‍ നായ്ക്കനാല്‍ പരിസരത്ത് വെച്ചാണ് കാറില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദിത്യന്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.അമ്പിളി ദേവിയുമായുള്ള കുടുംബ പ്രശ്‌നങ്ങൾക്കിടെയാണ് സീരിയൽ താരത്തിന്റെ ജീവനൊടുക്കൽ ശ്രമം. നടൻ അപകട നില തരണം ചെയ്‌തെന്ന് സൂചന. ഭാര്യ അമ്പിളി ദേവിയുമായുള്ള പ്രശ്‌നങ്ങൾ പലവിധ ചർച്ചകൾക്ക് വഴി വച്ചിരുന്നു.

ആദിത്യൻ വീട്ടിൽ എത്തി അക്രമം കാണിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഇതിനിടെയാണ് ആദിത്യന്റെ ആത്മഹത്യാ ശ്രമവും പുറത്തു വരുന്നത്.അമ്പിളി ദേവിയെ ആദിത്യൻ ചീത്ത പറയുന്ന ഓഡിയോയും ചർച്ചയായിരുന്നു. പൊലീസ് കേസ് കൊടുക്കുന്നതും അമ്പിളി ദേവി സജീവമായി ആലോചിച്ചിരുന്നു. ഇതിനിടെയാണ് ആത്മഹത്യാ ശ്രമം നടക്കുന്നത്. തൃശൂർ സ്വരാജ് റൗണ്ടിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ ആദിത്യനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറി. കുറച്ചു കാലമായി തൃശൂരിലെ വാടക വീട്ടിലാണ് ആദിത്യൻ താമസിച്ചിരുന്നത്. ആദിത്യന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അമ്പിളി ദേവി രംഗത്തു വന്നിരുന്നു. ഇതോടെയാണ് സീരിയൽ താരദമ്പതിമാരുടെ കുടുംബ പ്രശ്‌നം പുറം ലോകത്ത് എത്തുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button