CrimeDeathLatest NewsLaw,
ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.
ആലപ്പുഴ: ചേര്‍ത്തല പതിനൊന്നാം മൈലിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കൊക്കോതമംഗലം വിഷ്ണുഭവനത്തില്‍ വിഷ്ണു (24) ആണ് മരിച്ചത്.
കലവൂര്‍ കെഎസ്ഡിപിയിലെ താല്‍കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിഷ്ണുവിനെതിരെ വന്ന ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്ക് പറ്റിയ വിഷ്ണുവിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.