രാമകൃഷ്ണന് പറഞ്ഞതാണ് സത്യമെന്ന് കെ.പി.എ.സി ലളിത.

കൊച്ചി: സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കലാഭവൻ മാണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തില്‍ തന്റേതെന്ന പേരില്‍ പുറത്തുവന്ന പത്രക്കുറിപ്പുമായി ബന്ധപെട്ടു കെ.പി.എ.സി ലളിതയുടെ വിശദീകരണം ഞെട്ടിക്കുന്നത്. ലളിത ചേച്ചി അങ്ങനെ പറയില്ലെന്നും പത്രക്കുറിപ്പിലെ ലളിതച്ചേച്ചിയുടേതായി പറയുന്ന വരികൾ ചേച്ചിയുടേതല്ലെന്നുമാണ് രാമകൃഷ്ണൻ പറഞ്ഞിരുന്നത്. ആ പത്രക്കുറിപ്പിനെക്കുറിച്ച് ആര്.എല്‍.വി രാമകൃഷ്ണന് പറഞ്ഞതാണ് സത്യമെന്നാണ് കെ.പി.എ.സി ലളിതയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്. ഇനി ഈ വിഷയത്തില്‍ ഭൂകമ്പം ഉണ്ടാക്കേണ്ടതില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ ഒരു ഓണ്‍ലൈനോട് പറയുകയുണ്ടായി. ഇതിൽ നിന്നും അക്കാദമിയുടേതായി പുറത്തു വന്ന പത്രക്കുറിപ്പിൽ അക്കാദമി സെക്രട്ടറി തന്നെ
രാമകൃഷ്ണൻ പറയുന്നതൊന്നും ശരിയല്ലെന്ന് വ്യാഖ്യാനിക്കുകയായിരുന്നു.
നൃത്തത്തില്‍ പങ്കെടുക്കാന്‍ രാമകൃഷ്ണന് അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും കെ.പി.എ.സി ലളിത പറഞ്ഞതായിട്ടായിരുന്നു പത്രക്കുറിപ്പ് ഇറക്കുന്നത്. പച്ചക്കളവായിരുന്നു ഇത്. എന്നാല്‍ ലളിതച്ചേച്ചിയുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം രാമകൃഷ്ണന് പ്രതികരിച്ചത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രാമകൃഷ്ണന് പറഞ്ഞതാണ് സത്യമെന്ന കെ.പി.എ.സി ലളിതയുടെ മറുപടി പറഞ്ഞിരിക്കുന്നത്.