CinemaKerala NewsLatest NewsMovieMusic
തമിഴ് സിനിമാ ചിത്രീകരണത്തിനിടെ ബാലയ്ക്ക് പരിക്ക്
കൊച്ചി: തമിഴ് സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബാലയ്ക്ക് പരിക്കേറ്റു. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടെയാണ് ബാലയ്ക്ക് പരിക്കേറ്റത്.
സിനിമയുടെ ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്ന വേളയില്‍ വലതുകണ്ണിനാണ് പരിക്ക് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ലക്‌നൗവിലെ ഷൂട്ടിംങിന് ശേഷം ബാല കൊച്ചിയിലേക്ക് വന്നു.
തമിഴ്, മലയാള സിനിമകളില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നതിന് മികച്ച കഴിവുള്ള താരമാണ് ബാല. സ്വദേശം തമിഴ്‌നാട് ആണെങ്കിലും മലയാളികളുടെ അഹങ്കാരമായ താരത്തിന്റെ വിവാഹ ബന്ധം തകര്‍ന്നതോടെ മലയാളികള്‍ ഏറെ സങ്കടത്തിലായിരുന്നു.
2010 ല്‍ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതയുമായി താരത്തിന്റെ വിവാഹം. 2016ല്‍ വിവാഹ ബന്ധം തകര്‍ന്നതോടെ നിരവധി വിവാദങ്ങള്‍ ബാലയ്ക്ക് നേരെ ഉയര്‍ന്നിരുന്നു.