ആറുപതിറ്റാണ്ട് ബോളിവുഡ് സിനിമയില്‍ നിറഞ്ഞു നിന്ന ഇതിഹാസതാരം ദിലീപ് കുമാര്‍ അന്തരിച്ചു
മുംബൈ: ബോളിവുഡ് ഇതിഹാസതാരം ദിലീപ്കുമാര്‍ (98) അന്തരിച്ചു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
ആറുപതിറ്റാണ്ട് സിനിമയില്‍ നിറഞ്ഞു നിന്ന നടനായിരുന്നു ദിലീപ് കുമാര്‍. 62 സിനിമകളില്‍ വേഷമിട്ടു. ആദ്യചിത്രം ‘ജ്വാര്‍ ഭട്ട’ (1944). അവസാനചിത്രം’കില'(1998). ദേവ്ദാസ്, അന്ദാസ്, ആന്‍ ,ആസാദ്, മുഗള്‍ ഇ അസം , ഗംഗ ജമുന, തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്. പത്മവിഭൂഷണും ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്
യൂസഫ് ഖാന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. 1922 ഡിസംബര്‍ 11ല്‍ പാകിസ്താനിലെ പെഷാവറില്‍ ജനിച്ച അദ്ദേഹത്തിന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ് ജ്വാര്‍ ഭാട്ടയായിരുന്നു ആദ്യ ചിത്രം. ദേവദാസ്, നയാ ദോര്‍, മുഗളെ ആസം, ഗംഗജമുന, അന്താസ്, ബാബുല്‍, ക്രാംന്തി, ദീദാര്‍, വിധാത, സൗദാഗര്‍, കര്‍മ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.
നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ദീലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു.