എന്റെ മക്കള്‍ 35 കഴിഞ്ഞ് കെട്ടിയാല്‍ മതി, ഇല്ലേലും കുഴപ്പമില്ലെന്ന് നടന്‍ കൃഷ്ണകുമാര്‍
മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള ലോകമല്ല ഇന്നത്തേതെന്ന് നടന്‍ കൃഷ്ണകുമാര്‍. വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. കലാകാരിയായി തുടരാനാണെങ്കില്‍ ഒരു സ്ഥാനത്തെത്തിയിട്ട് വിവാഹം കഴിക്കുന്നതാണ് നല്ലത്. 35 വയസൊക്കെയായിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
’25-26 വയസുള്ള ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചാല്‍ പയ്യനും അതേ പ്രായമാകും. പക്വത കുറവായിക്കും. കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും, കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരാനും ഇത് കാരണമാകും. മൂത്ത മകള്‍ അഹാനയ്ക്ക് 25 വയസുണ്ട്. നാലാമത്തെ മകള്‍ ഹന്‍സികയ്ക്ക് 15 വയസും.
ആളുകളോട് മാന്യമായും സ്‌നേഹത്തോടെയും പെരുമാറണമെന്നാണ് മക്കളോട് ഏറ്റവും കൂടുതല്‍ പറയുന്ന കാര്യം. അവരുടെ ഓരോ വളര്‍ച്ചയും നന്നായി ആസ്വദിച്ചിട്ടുണ്ട്. ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവര്‍ നാല് പേരും ഉണ്ടാക്കുന്നത്. ചോദിക്കാതെ തന്നെ ഇടയ്ക്ക് എന്റെ അക്കൗണ്ടിലേക്ക് പണം ഇട്ടുതരാറുണ്ട്.’-അദ്ദേഹം പറഞ്ഞു.