Kerala NewsLatest NewsNews
സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ചിരുന്ന് അവരുടെ യൗവനം പാഴായി പോകുന്നു; പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം കൃഷ്ണകുമാര്‍

പിഎസ്‌സിയെ നോക്കുകുത്തിയാക്കി നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ കൃഷ്ണകുമാര്‍. സെക്രട്ടറിയേറ്റിനു മുന്നിലെ സമരമുഖത്ത് താരം നേരിട്ടെത്തി സമരക്കാരോട് സംസാരിച്ചു.
‘പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ജോലി ലഭിക്കാതെ കഷ്ടപ്പെടുന്ന എന്റെ കൊച്ചനുജത്തിമാരെയും അനുജന്മാരെയും നേരില്‍ കാണുവാനായി അവരുടെ സമരമുഖത്തു, ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പോയി. അവരുമായി സംസാരിച്ചു.
എന്തൊരു അനീതിയാണിത്. കേരളത്തിലെ ലക്ഷകണക്കിന് യുവാക്കള്‍ സര്‍ക്കാരിന്റെ ലിസ്റ്റില്‍ പ്രതീക്ഷയര്‍പ്പിച്ച്, ജോലി നല്‍കുമെന്ന സര്‍ക്കാരിന്റെ വാക്കും വിശ്വസിച്ച് അവരുടെ യൗവനം പാഴായി പോകുന്നു. എന്തിനു ഈ യുവജന വഞ്ചന.’-കൃഷ്ണകുമാര്‍ പറഞ്ഞു.