Latest NewsNationalNewsUncategorized

കൊറോണ ബാധിച്ച് മരിക്കുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ഇൻഷൂറൻസ് നിർത്തുന്നതിൽ രോഷം ശക്തം: ചർച്ച തുടരുന്നെന്ന് കേന്ദ്രം

ന്യൂ ഡെൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യപങ്കുവഹിക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. എന്നാൽ അവർക്ക് വേണ്ട സംരക്ഷണമോ പരിഗണനയോ മറ്റോ ലഭിക്കാറില്ല. നിവർധി ആരോഗ്യപ്രവർത്തകരാണ് കൊറോണ ബാധിച്ച നിലവിൽ മരിച്ചത്. ഇപ്പോൾ കൊറോണ ബാധിച്ച് മരിക്കുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ഇൻഷൂറൻസിൻറെ കാലാവധി ശനിയാഴ്ചയോടെ അവസാനിപ്പിക്കുന്നതിൽ രോഷം ശക്തമാകുകയാണ്. പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതിയിൽ ഉൾപ്പെടുത്തി അൻപത് ലക്ഷം രൂപയുടെ ഇൻഷൂറൻസാണ് കേന്ദ്രം ഏർപ്പെടുത്തിയിരുന്നത്. ഇൻഷൂറൻസ് അവസാനിപ്പിച്ചിട്ടില്ലെന്നും കമ്പനികളുമായി ചർച്ച തുടരുകയാണെന്നുമാണ് കേന്ദ്രത്തിൻറെ പ്രതികരണം.

രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെയാണ് മാർച്ച് 24-ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിവാദ ഉത്തരവ് പുറത്തിറക്കിയത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം ആരോഗ്യ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ ഇൻഷൂറൻസിൻറെ കാലാവധി ഇക്കഴിഞ്ഞ മാർച്ച് 24-ന് അവസാനിപ്പിച്ചെന്നും, നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തർക്ക് ഈ മാസം24 വരെ സമയം അനുവദിക്കുമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

തുടർന്നങ്ങോട്ട് എന്ത് എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. 287 ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് ഇതിനോടകം പദ്ധതിയുടെ ആനുകൂല്യം കിട്ടി. ഇക്കാലയളവിൽ 313 ആരോഗ്യപ്രവർത്തകർ മരിച്ചുവെന്നാണ് സർക്കാരിൻറെ കണക്ക്. അവശേഷിക്കുന്ന കുടുംബങ്ങൾക്ക് ആനുകൂല്യം നേടാനുള്ള സാവകാശമാണ് നൽകിയിരിക്കുന്നത്. രോഗവ്യാപനം തീവ്രമായ സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യപ്രവർത്തകരുടെ മനോധൈര്യം തകർക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിൻറേതെന്ന വിമർശനം ശക്തമാകുകയാണ്.

അതേസമയം, വാക്സീൻ ഇറക്കുമതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമ്പത്തിക ചെലവ് പരിഗണിച്ചും, രണ്ടാം തരംഗത്തിൽ രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടാകാവുന്ന തിരിച്ചടി കണക്കിലെടുത്തുമാണ് ഇൻഷൂറൻസ് അവസാനിപ്പിക്കാനുള്ള നീക്കമെന്നാണ് സൂചന. വാക്സിനേഷനിൽ ആരോഗ്യപ്രവർത്തകർക്ക് മുൻഗണന കിട്ടിയതും പരിഗണിച്ചുവെന്നാണ് വിവരം. അതേ സമയം ഇൻഷൂറൻസ് നിർത്തലാക്കിയ കേന്ദ്രതീരുമാനം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വിശദീകരണവുമായി രംഗത്തെത്തി. ഇൻഷൂറൻസ് തുടരുമെന്നും ചർച്ചകൾ നടക്കുകയാണെന്നുമാണ് വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button