Editor's ChoiceHealthKerala NewsLatest NewsLocal NewsNationalNews
നടൻ രജനികാന്ത് ആശുപത്രി വിട്ടു,പൂർണ വിശ്രമം

ചെന്നൈ / രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ രജനികാന്ത് ആശുപത്രി വിട്ടു. ഒരാഴ്ച പൂർണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചി രിക്കുകയാണ്. രജനികാന്തിന്റെ ആരോഗ്യനില കാര്യമായി ഭേദപ്പെട്ടെന്നും രക്തസമ്മർദം സാധാരണ നിലയിലായെന്നും ഉച്ചയ്ക്ക് ഡോക്ടർമാർ അറിയിച്ചിരുന്നു. പൂർണ വിശ്രമം നിർദേശിച്ചിട്ടുള്ളതിനാൽ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ചയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.