Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും: രാജ്‌നാഥ് സിങ്

ഇന്ത്യ -ചൈന അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കപ്പെട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തിത്തര്‍ക്കം ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചര്‍ച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു . അതിര്‍ത്തിയില്‍ ചൈന നിരന്തരം ധാരണകള്‍ ലംഘിക്കുകായാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ അതിര്‍ത്തി ചൈന അംഗീകരിക്കുന്നില്ല അദ്ദേഹം പറഞ്ഞു ലഡാക്കില്‍ ഏകദേശം 38,000 ചതുരശ്ര കിലോമീറ്റര്‍ ചൈന അനധികൃതമായി കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

അതിര്‍ത്തിയില്‍ എന്തിനും തയ്യാറായിട്ടാണ് ഇന്ത്യന്‍ സൈന്യം നിലകൊള്ളുന്നത് സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നതാണ് ഇന്ത്യയുടെ ആഗ്രഹം. അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ആരും സംശയിക്കേണ്ടതില്ല . ഈ അവസരത്തില്‍ പാര്‍ലമെന്റ് സൈന്യത്തിനൊപ്പം ഉറച്ചുനില്‍ക്കണം. ലോകസഭയില്‍ അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിരോധമന്ത്രിയുടെ പ്രസ്താവനയില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി പ്രതിപക്ഷസംഘടനകള്‍ ബഹളം വെച്ചെങ്കിലും ഈ ഘട്ടത്തില്‍ സഭ സേനകള്‍ക്കൊപ്പം നില്‍ക്കണമെന്നും അതിനാല്‍ മന്ത്രിയുടെ പ്രസ്താവനയില്‍ ചര്‍ച്ച വേണ്ടെന്നുമുള്ള നിലപാടാണ് ലോകസഭാ സ്പീക്കര്‍ സ്വീകരിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button