Editor's ChoicekeralaKerala NewsLatest News

ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി ചെമ്പായി മാറിയതോ? മാറ്റിയതോ?

ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി ചെമ്പായി മാറിയോ? ആരാണ് ഇതിന് പിന്നിൽ? ആരാണ് ഉത്തരവാദി?
വർഷങ്ങളായി ശബരിമലയെ പിടിച്ചുകുലുക്കുന്ന ഒരു വിവാദമാണിത് – സ്വർണപ്പാളി വിവാദം. വിവാദ വ്യവസായി വിജയ് മല്യ നൽകിയ സ്വർണം പൂശിയ പാളികൾ സംബന്ധിച്ചാണ് ഈ തർക്കം. എന്നാൽ, ഈ പാളികളിൽ സ്വർണ്ണം കുറവാണെന്നും, ചില ഭാഗങ്ങൾ ചെമ്പായി തെളിഞ്ഞെന്നും ദേവസ്വം വിജിലൻസ് റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം പുതിയ വഴിത്തിരിവിലെത്തിയത്.

ഇപ്പോഴിതാ, ഈ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർണ്ണായകമായ നടപടി സ്വീകരിച്ചിരിക്കുന്നു. 2019-ൽ ഈ വിഷയത്തിൽ റിപ്പോർട്ട് നൽകിയ അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും, നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറുമായ ബി. മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. എന്താണ് ഈ വിവാദത്തിന്റെ യഥാർത്ഥ കാരണം? ആരാണ് ഈ സ്വർണ്ണപ്പാളികൾ കൈമാറിയത്? ചെമ്പാണെന്ന് എഴുതിയ ഉദ്യോഗസ്ഥൻ എന്തിനാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടത്? വീഴ്ച സംഭവിച്ചത് ഉദ്യോഗസ്ഥർക്കോ, അതോ സ്വർണ്ണം പൂശിയതിലോ? സംഭവം നടന്നത് മുതൽ ഇന്നത്തെ സസ്പെൻഷൻ വരെയുള്ള എല്ലാ വസ്തുതകളും, വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങളും, സസ്‌പെൻഷനിലായ ഉദ്യോഗസ്ഥന്റെ പ്രതികരണങ്ങളും നിയമപരമായി വിശകലനം ചെയ്യുമെന്നാണ് ദേവസ്വം അധികൃതരും വ്യക്തമാക്കിയത്.

2019-ലെ സ്വർണം പൂശിയ പാളികൾ സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലൻസ് റിപ്പോർട്ട് സ്ഥിരീകരിച്ചു. ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിക്കുകയും നിലവിൽ സർവീസിലുള്ള ബി. മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. മുരാരി ബാബുവിന്റെ വാദം ശ്രദ്ധേയമാണ്. തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ‘ചെമ്പു പാളി’ എന്ന് രേഖപ്പെടുത്തിയത് എന്നും, സ്വർണം പൂശിയതിലെ കുറവ് കാരണം ചെമ്പ് തെളിഞ്ഞുവെന്നും അദ്ദേഹം വാദിക്കുന്നു. കൂടാതെ, പ്രധാന കൈമാറ്റ സമയത്ത് താൻ ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.മുരാരി ബാബുവിനൊപ്പം, തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു, എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കും വീഴ്ച സംഭവിച്ചതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും, അവർ സർവീസിൽ നിന്ന് വിരമിച്ചതിനാൽ നടപടി മുരാരി ബാബുവിൽ ഒതുങ്ങി.

അടിസ്ഥാനപരമായി ചെമ്പുപാളിയാണ് കൈമാറിയതെന്നും, അതിൽ നേരിയ തോതിൽ സ്വർണം പൂശിയത് കൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബുവിന്റെ പ്രതികരണം സൂചന നൽകുന്നു.അങ്ങനെ എങ്കിൽ വിജയ് മല്യ നൽകിയ സ്വർണ്ണം എത്രത്തോളം ഗുണനിലവാരമുള്ളതായിരുന്നു എന്ന സംശയവും ഇവിടെ ഉയരുന്നു.

ഇതിന്റെ പശ്ചാത്തലാം ഇങ്ങനെ ആണ്,1998ൽ യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ശബരിമല ശ്രീകോവിലിനൊപ്പം ദാരുശിൽപങ്ങളും സ്വർണം പൊതിഞ്ഞു നൽകിയെന്നത് വ്യക്തമാണ് .ഇത് ശബരിമലയുടെ അട്മിസ്ട്രെഷൻ രേഖകളിലുമുണ്ട് . 30.3 കിലോഗ്രാം സ്വർണവും 1900 കിലോ ചെമ്പും ഉപയോഗിച്ചാണു ശ്രീകോവിലും മേൽക്കൂരയും ദാരുശിൽപവും പൊതിഞ്ഞത്.18 കോടി രൂപയായിരുന്നു ചെലവ്. ദാരുശിൽപത്തിൽ സ്വർണം പൊതിയുന്ന ജോലികൾ 1999ൽ പൂർത്തിയായെന്നു സൂചിപ്പിക്കുന്ന കത്തു ലഭിച്ചിട്ടുണ്ട്. ദ്വാരപാലക ശിൽപത്തിന്റെ നിറം മങ്ങിയപ്പോഴാണു സ്വർണം പൂശി നൽകാൻ 2019ൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്കു ദേവസ്വം ബോർഡ് അനുമതി നൽകിയത്. ശബരിമലയിലെ മിക്കവാറും നിർമാണങ്ങളും സ്പോൺസർമാർ മുഖേനയാണ്. അങ്ങനെയാണ് ഉണ്ണിക്കൃഷ്ണനെ സമീപിച്ചത്. സന്നിധാനത്തു പരമ്പരാഗതശൈലിയിൽ നടത്തിയ പണിയിലൂടെയാണ് വിജയ് മല്യ ശ്രീകോവിൽ സ്വർണം പൊതിഞ്ഞു നൽകിയത്. ചെന്നൈ മൈലാപ്പൂർ ജെഎൻആർ ജ്വല്ലറി ഉടമ നാഗരാജിന്റെ നേതൃത്വത്തിലുള്ള പണികളിൽ തമിഴ്നാട്ടിൽനിന്നുള്ള 53 ശിൽപികൾ ഏർപ്പെട്ടിരുന്നു
ലഭിച്ച വസ്തു ‘സ്വർണ്ണം പൂശിയ ചെമ്പ്’ ആണെങ്കിൽ, അത് സ്വീകരിക്കുമ്പോൾ അതിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിലും, രേഖപ്പെടുത്തുന്നതിലും, സ്പോൺസറിൽ നിന്ന് വ്യക്തമായ വിശദീകരണം തേടുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ? അതോ, സംഭാവനയുടെ മറവിൽ നടന്ന ഈ പ്രവൃത്തിയുടെ മുഴുവൻ ഉത്തരവാദിത്തവും ഉദ്യോഗസ്ഥരിൽ മാത്രം അടിച്ചേൽപ്പിക്കുകയാണോ?ഹൈക്കോടതിയും ദേവസ്വം വിജിലൻസും കൂടുതൽ ആഴത്തിലുള്ള അന്വേഷണത്തിലൂടെ ഈ വിവാദത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഭക്തരുടെ വിശ്വാസവും ദേവസ്വം ബോർഡിന്റെ സുതാര്യതയും നിലനിർത്താൻ ഇത്തരം വിഷയങ്ങളിൽ കൃത്യമായ നടപടികൾ അനിവാര്യമാണ്.

Tag: gold plating on the Dwarpalaka sculpture at Sabarimala been changed to copper? Has it been changed?

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button