CinemaMovie

”നടൻ വിനായകൻ ‘പൊതു ശല്യമായി’ മാറുന്നു”; രൂക്ഷ വിമർശനവുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്

നടൻ വിനായകനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കടുത്ത വിമർശനവുമായി രംഗത്ത്. വിനായകൻ ഒരു ‘പൊതു ശല്യമായി’ മാറുന്നതായി ഷിയാസ് ആരോപിച്ചു. സര്‍ക്കാര്‍ അദ്ദേഹത്തെ പിടിച്ചു കെട്ടി ചികിത്സിക്കേണ്ട അവസ്ഥയാണ്, എന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

“ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ട സമയമാണ് ഇത്. ചെയ്ത ശേഷം ‘സോറി’ പറയുന്നത് കൊണ്ട് പോര. സമൂഹത്തിന് ശല്യമാകുന്നവരെ ജനങ്ങള്‍ തെരുവില്‍ നേരിടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു,” ഷിയാസ് വ്യക്തമാക്കി.

ലഹരിക്കേസുകളിലേര്‍പ്പെടുന്ന ചില സിനിമാതാരങ്ങള്‍ക്ക് സർക്കാർ പരിരക്ഷ നല്‍കുന്നുവെന്നും, ഇത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം സൃഷ്ടിക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകി. “വേടന്‍” തെറ്റുപറ്റിയെന്ന് സമ്മതിച്ചു. പക്ഷേ എത്രപേരാണ് അതുപോലെ ചെയ്യാൻ തയ്യാറാവുന്നത്?” – ഷിയാസ് ചോദിച്ചു.

സിനിമാരംഗത്തെ ആളുകൾ ഇത്തരം വിഷയങ്ങളിൽ ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗായകൻ യേശുദാസിനെയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും സാമൂഹ്യമാധ്യമങ്ങളിലൂടെ വിനായകൻ അവമാനിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് വിവാദം രൂക്ഷമായത്. ഇന്ന് വിനായകൻ മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പിന്നീട് മാധ്യമങ്ങളെ അധിക്ഷേപിച്ച് വീണ്ടും പ്രതികരിച്ചു. തുടർച്ചയായ വിവാദങ്ങളിലൂടെയാണ് വിനായകൻ കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റുകൾക്കും നേരത്തേ പൊലീസില്‍ പരാതികൾ ലഭിച്ചിരുന്നു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫാണ് ഈ പരാതികൾ നൽകിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tag: ”Actor Vinayakan is becoming a ‘public nuisance”; DCC President Muhammad Shias strongly criticizes

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button