Latest NewsNationalNews

അഞ്ചടിയില്‍ നിന്ന് ആറടിയായി ഉയരം വര്‍ദ്ധിപ്പിച്ചു 28-കാരന്‍

ടെക്സസ് : നമ്മലെല്ലാവരും തടിയുടെയും നീളത്തിന്റെയും കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളാണ്. 28-കാരന്‍ തന്റെ ഉയരം അഞ്ചടിയില്‍ നിന്ന് ആറടിയായി വര്‍ദ്ധിപ്പിച്ചു. ഫ്ലോറസ് എന്ന 28കാരനാണ് തന്റെ ഉയരം അഞ്ചടി 11 ഇഞ്ചില്‍ നിന്ന് ആറടി ഒരിഞ്ചായി വര്‍ദ്ധിപ്പിച്ചത്. ഉയരം കൂട്ടാനായി അവയവങ്ങള്‍ നീട്ടുന്ന ശസ്ത്രക്രിയയാണ് യുവാവ് നടത്തിയത്. കൈകാലുകള്‍ നീട്ടുന്ന ശസ്ത്രക്രിയ കഴിഞ്ഞതു മുതല്‍ ഫ്ലോറസ് തന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. അതിനു ശേഷം ഏഴ് മാസം കൊണ്ട് ഫ്ലോറസ് താന്‍ ആഗ്രഹിച്ച പുതിയ ഉയരത്തിലേക്ക് എത്തി.

കുട്ടിക്കാലം മുതലേ കൂട്ടുകാരെല്ലാം ഉയരമുള്ളവരായിരുന്നു. അതുകൊണ്ടു തന്നെ ഉയര പ്രശ്നം ഫ്ലോറസിനെ എക്കാലവും അലട്ടിയിരുന്നു. ലിംപ്ലാസ്റ്റ് എക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കെവിന്‍ ഡെബിപര്‍ഷാദിന്റെ ശ്രമങ്ങളാണ് വിജയം കണ്ടത്. 5’11 ‘ഒരു വലിയ ഉയരമാണെന്നും എന്നാല്‍ 12 വയസ്സ് മുതല്‍ 6 അടി ഉയരം ഉണ്ടാകണമെന്നതായിരുന്നു ആഗ്രഹമെന്നും 28 കാരന്‍ പറഞ്ഞു. ഇത് എനിക്ക് ഓര്‍മ്മ വെച്ച കാലം മുതല്‍ ആഗ്രഹിക്കുന്ന കാര്യമാണ്. എനിക്ക് 12 വയസ്സുള്ളപ്പോള്‍ മുതല്‍ 6’1 ലേക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചു. കാരണം എന്റെ അത്ലറ്റിക് കഴിവ് നില നിര്‍ത്താന്‍ ആഗ്രഹിച്ചു. ഒപ്പം ചലനത്തിന്റെ വ്യാപ്തിയും. തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ശസ്ത്രക്രിയയെ കുറിച്ച് വളരെയധികം സംശയമുണ്ടെന്നും ഫ്ലോറസ് പറയുന്നു.

ഒരു വ്യക്തിയുടെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിന് സാവധാനം നീട്ടുന്ന ഒരു ഉപകരണം ഉള്‍പ്പെടുത്തുന്നതിനായി കാലിലെ അസ്ഥികള്‍ മുറിക്കുന്ന ഒരു പ്രക്രിയയാണ് ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം. ഇത് എക്സ്-റേ അടിസ്ഥാനമാക്കിയുള്ള ശസ്ത്രക്രിയയാണ്. കാലില്‍ നാലോ ആറോ ചെറിയ മുറിവുകള്‍ ഉണ്ടാക്കുന്നു. എല്ലിന്റെ പൊള്ളയായ ഭാഗത്തേക്ക് പ്രവേശനം അനുവദിക്കുന്നു. അവിടെ രോഗിക്കു തന്നെ നിയന്ത്രിക്കാവുന്ന ഒരു ബാഹ്യ വിദൂര നിയന്ത്രണത്തോട് പ്രതികരിക്കുന്ന ഒരു ഉപകരണം ചേര്‍ക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഏഴു മാസത്തോളം നീണ്ട വിവിധ പരിശീലന പരിപാടികളിലൂടെയാണ് ആറടി ഒരിഞ്ച് എന്ന ലക്ഷ്യത്തിലേക്ക് ഫ്ലോറസിന് എത്താനായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button