ചെന്നൈ: തമിഴ് സിനിമാ ലോകത്തിന്റെ റിയല്‍ ഹീറോ ആണ് നടന്‍ വിജയ്. ആരാധക ശ്രദ്ധപിടിച്ചു പറ്റുന്ന താരത്തിന് തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളം, കര്‍ണാടക എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളിലും ആരാധകര്‍ ഏറെയാണ്.
വിജയ് യുടെ സിനിമകളുടെ റിലീസിനും വിജയ് യുടെ പിറന്നാളിന് അങ്ങനെ വിജയ് യുടെ എല്ലാ പരിപാടികള്‍ക്കും ആശംസ അറിയിക്കാനും സമ്മാനങ്ങള്‍ നല്‍കാനും നിരവധി ആരാധകര്‍ എത്താറുണ്ട്.
അത്തരത്തില്‍ വിജയ് യുടെ പൂര്‍ണകായ പ്രതിമ സമ്മാനമായി നല്‍കിയിരിക്കുകയാണ് കര്‍ണാടക. പൂര്‍ണകായ പ്രതിമയിലെ വിജയ് യുടെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
അതേസമയം കര്‍ണാടകയില്‍ നിന്നും എത്തിയ ഈ പൂര്‍ണകായ പ്രതിമ വിജയ് മക്കള്‍ ഇയക്കത്തിന്റെ പന്നൈയൂരിലെ ഓഫീസില്‍ സ്ഥാപിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകള.