CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
മാളില്‍ അപമാനിക്കാൻ ശ്രമിച്ച പ്രതികള്‍ക്ക് നടിയുടെ മാപ്പ്.

കൊച്ചി /കൊച്ചിയിലെ മാളില്‍ നടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് നടി മാപ്പ് നൽകി. കേസിലെ പ്രതികളായ പെരിന്തല്‍മണ്ണ സ്വദേശികളായ റംഷാദും ആദിലും,കീഴടങ്ങാന്‍ എത്തുമ്പോൾ കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെയാണ് തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി നടി അറിയിക്കുന്നത്. ഇരുവരുടെയും കുടുംബങ്ങളെ ഓർത്താണ് മാപ്പു നൽകുന്നതെന്ന് പറഞ്ഞ നടി തന്നെ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും അറിയിക്കുകയായിരുന്നു. മനപൂര്‍വം നടിയെ സ്പര്‍ശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും പ്രതികള്‍ പറഞ്ഞിരുന്നു. തന്നെ മോശമായി രീതിയില്‍ സ്പര്‍ശിച്ചു എന്ന നടിയുടെ വെളിപ്പെടുത്തല്‍ തെറ്റാണെന്നും ഇവർ മാധ്യമങ്ങളോട് പറയുകയുണ്ടായി.