വ്യാജഅഭിഭാഷകയെ അറസ്റ്റ് ചെയ്യാനാകാതെ പോലീസ്
ആലപ്പുഴ: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വ്യാജ അഭിഭാഷകയെ അറസ്റ്റ് ചെയ്യാനാകാതെ പോലീസ് നെട്ടോട്ടമോടുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ച സെസി സേവ്യറെന്ന വ്യാജ അഭിഭാഷകയെ കണ്ടെത്താനാകാതെ വിഷമിക്കകയാണ്. സെസിയെ കണ്ടെത്താനായി പോലീസ് ചെന്നൈയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിലും നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സെസിയെപ്പറ്റി വിവരം ലഭിക്കുന്നവര്‍ ആലപ്പുഴ നോര്‍ത്ത് പോലീസിനെയോ ആലപ്പുഴ ഡിവൈഎസ്പിയെയോ ജില്ല പോലീസ് മേധാവിയെയോ അറിയിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നേരത്തേ ആലപ്പുഴ കോടതിയില്‍ എത്തിയ സെസി ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തിയെന്നറിഞ്ഞ് സ്ഥലം വിട്ടു.
തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്‌തെന്ന വ്യാജ രേഖയുണ്ടാക്കി സെസി അസോസിയേഷന്‍ അംഗമാവുകയും അഭിഭാഷക കമ്മീഷനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.