Kerala NewsLatest News
75-ാം സ്വാതന്ത്ര്യദിനം; ആദ്യമായി പാര്‍ട്ടി ഓഫീസുകളില്‍ ദേശീയപതാക ഉയര്‍ത്തി സിപിഎം
തിരുവനന്തപുരം: പാര്‍ട്ടി ഓഫീസുകളില്‍ ആദ്യമായി ദേശീയപതാക ഉയര്‍ത്തി സിപിഎം. പാര്‍ട്ടി ആസ്ഥാനമായ തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് ദേശീയ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുധാകരന് കമ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നതെന്നും പതാക ഉയര്‍ത്തി അവസാനിപ്പിക്കലല്ല ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളെന്നും എ വിജയരാഘവന് പറഞ്ഞു.
പാര്‍ട്ടി നേതാക്കളായ എം വിജയകുമാര്‍, പി.കെ ശ്രീമതി, എം.സി ജോസഫൈന് എന്നിവരും പതാക ഉയര്ത്ത്ല് ചടങ്ങിന് സാക്ഷ്യം വഹിച്ചു. കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പതാക ഉയര്‍ത്തി. സമാനമായി മറ്റ് ജില്ലകളിലും ജില്ലാ കമ്മിറ്റി ഓഫീസില്‍ ദേശീയ പതാകകളുയര്‍ന്നു.