CrimeKerala NewsLatest NewsLocal NewsNews
നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ജഡ്ജി സുപ്രിം കോടതിയിൽ

നടിയെ അക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ചു വിചാരണ കോടതിയിലെ ജഡ്ജി സുപ്രിം കോടതിയിൽ അപേക്ഷ നൽക്കുകയായിരുന്നു.
കോവിഡും ലോക്ഡൗണും കാരണം സുപ്രീം കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നാണ് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് അപേക്ഷയിൽ പറഞ്ഞിട്ടുള്ളത്. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.