കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ആറുമാസത്തെ സമയം കൂടി നീട്ടി നല്‍കി.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം ബോധിപ്പിച്ച് വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഹര്‍ജിയിലാണ് സുപ്രീകോടതി സമയം കൂട്ടി നല്‍കിയത്.
കൊച്ചിയില്‍ നടി അക്രമണത്തിനിരയായത് 2017 ഫെബ്രുവരിയിലായിരുന്നു. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. അതേസമയം കേസിലെ വിചാരണ പോലും വേഗത്തില്‍ നടക്കുന്നില്ല. തുടര്‍ന്ന് കേസില്‍ 2021 ആഗറ്റില്‍ നടപടി പൂര്‍ത്തിയാക്കാനായി സുപ്രീംകോടതി വിചാരണ കോടതിയോട് നിര്‍ദേശിച്ചിരുന്നു.
ആറ് മാസ കാലാവധിയായിരുന്നു സുപ്രീംകോടതി അനുവദിച്ചത്. ഈ കാലാവധിയാണ് സുപ്രീംകോടതി നീട്ടി നല്‍കിയത്. അതേസമയം നടിയെ അക്രമിച്ച കേസില്‍ 34-ാം സാക്ഷിയായ നടി കാവ്യ കൂറുമാറിയിരുന്നു.
സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വച്ച് നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസില്‍ കാവ്യയെ സാക്ഷിയാക്കിയത്.