ബുറേവിയുടെ ശക്തി കുറഞ്ഞു, റെഡ് അലർട്ടുകൾ പിൻവലിച്ചു.

തിരുവനന്തപുരം/ തമിഴ്‌നാട് തീരം തോടും മുന്‍പേ ബുറേവി ചുഴലിക്കാറ്റ് ദുര്‍ബലമായി. മാന്നാര്‍ കടലിടുക്കില്‍ വച്ച് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായതായിട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. രാമനാഥപുരത്തിനും തൂത്തുക്കുടിക്കും ഇടയിലൂടെ ആണ് അതിതീവ്ര ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്ത് പ്രവേശിച്ചത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലായിരുന്നു ന്യൂനമര്‍ദ്ദം കരയിയിലേക്ക് പ്രവേശിക്കുന്നത്.
ഇന്നു പുലർച്ചെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഇന്ത്യൻ തീരം തൊട്ട ബുറേവി ചുഴലിക്കാറ്റ് ഉച്ചയ്ക്ക് 12 മണിയോടെ തെക്കൻ കേരളത്തിലേക്കു കടക്കുമെങ്കിലും, വേഗം കുറയുമെന്നതിനാൽ കടുത്ത ആശങ്കയ്ക്കിടയില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചിട്ടുള്ളത്.
ഇന്ന് വൈകുന്നേരത്തോടെ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ ദുര്‍ബല ന്യൂനമര്‍ദ്ദമായിട്ടായിരിക്കും ബുറേവി കേരളത്തില്‍ പ്രവേശിക്കുക.കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിലോമീറ്റർ വേഗമാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകൾ പിൻവലിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആയിരിക്കും. തിരുവനന്തപുരം ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദ്ദം അറബിക്കടലിലെത്തുമെന്നാണ് പ്രവചനം.സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം പൂർണസജ്ജമാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ജോലികൾ എന്നിവയ്ക്ക് അവധി ബാധകമല്ല.രാവിലെ പത്ത് മുതൽ വൈകീട്ട് ആറ് വരെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരും.