CinemaLatest News
നടി ഭാമയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു

നടി ഭാമ അമ്മയായി. പെണ്‍കുഞ്ഞിനാണ് താരം ജന്മം നല്‍കിയത്. വനിത ഓണ്‍ലൈനാണ് താരത്തിന് കുഞ്ഞ് ജനിച്ച വാര്‍ത്ത പുറത്തുവിട്ടത്. ജീവിതത്തിലേക്ക് കുഞ്ഞ് മാലാഘ എത്തിയതിന്റെ സന്തോഷത്തിലാണ് ഭാമയും ഭര്‍ത്താവ് അരുണും കുടുംബവും.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നടി ഭാമയും അരുണും വിവാഹിതരായത്. ദുബായില്‍ വ്യവസായിയാണ് അരുണ്‍. ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തില്‍ സജീവമായ ഭാമ അന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവില്‍ അഭിനയിച്ചത്.