CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNews
ഒറ്റപ്പാലത്ത് വൃദ്ധസദനത്തിലെ അന്തേവാസി തലയ്ക്കടിയേറ്റ് മരിച്ചു.

പാലക്കാട് / ഒറ്റപ്പാലത്ത് വൃദ്ധസദനത്തിലെ അന്തേവാസിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം വരോട് ആശ്രയം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസിയായിരുന്ന പുതുവൈപ്പ് സ്വദേശി ചന്ദ്രദാസാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപെട്ടു മറ്റൊരു അന്തേവാസിയായ പാലാ രാമപുരം സ്വദേശി ബാലകൃഷണൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി അന്തേവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ബാലകൃഷ്ണൻ നായർ ചന്ദ്രദാസിനെ ഇരുമ്പു വടികൊണ്ട് തലക്കടിക്കുകയായിരുന്നു എന്നാണു വിവരം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.