Editor's ChoiceKerala NewsLatest NewsLocal NewsNews
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

തിരുവനന്തപുരം /ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ കരുതലോടെ വേണമെന്ന് ക്രിസ്മസ് പുതുവർഷാശംകൾ നേർന്നു കൊണ്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. വലിയ പ്രതീക്ഷകളോടെയാണ് ലോകം പുതിയ വർഷത്തെ വരവേൽക്കുന്നത്. ആഘോഷങ്ങൾ കരുതലോടെ വേണം, കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം.മന്ത്രി കെ കെ ശൈലജ പറഞ്ഞു. പുതിയൊരു വർഷത്തിലേക്ക് കടക്കുമ്പോൾ മനസ്സിൽ പ്രതീക്ഷകൾ നിലനിർത്തണം. ക്രിസ്മസിനെയും പുതുവർഷത്തെയും വരവേൽക്കാം, മനസ്സുകൊണ്ട് ഒന്നിക്കാം, വലിയ കൂട്ടായ്മകൾ വേണ്ട. മന്ത്രി പറഞ്ഞു.