CinemaKerala NewsLatest News

കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു, നടി മീനമ്മയുടെ ഇന്നത്തെ അവസ്ഥ

ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട മീന ഗണേഷിനെപ്പറ്റി സിനിമ മേഖലയില്‍ ഉള്ളവര്‍ക് പോലും അറിയില്ല . സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് മരുന്നുകള്‍ പിടിമുറുക്കിയ ഈ അവസ്ഥയില്‍ ആകെ വരുമാനം’അമ്മ സംഘടനയുടെ പെന്‍ഷന്‍ തുകയും മെഡിക്കല്‍ ക്ൈളമുകളും മാത്രമാണ് .

പാലക്കാട്ടുകാരിയായ മീന കൊറേ വര്‍ഷങ്ങളായി ഷൊര്‍ണൂരിലാണ് താമസം . മക്കള്‍ എല്ലാം സെറ്റില്‍ഡായി മാറിയപ്പോള്‍ തികച്ചും ഒറ്റക്കായി. ജീവിതത്തില്‍ എല്ലാം നേടി ഇപ്പോള്‍ എനിക്ക് ഒന്നുമില്ല എന്ന് തുറന്നു പറയാനും താരം മടിച്ചില്ല . കലാഭവന്‍ മണി ഉണ്ടായിരുന്നെകില്‍ തനിക്കു വേണ്ട എല്ലാ സഹായങ്ങളും ചെയുമായിരുന്നതായും , മണിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു താരം പറഞ്ഞു. സെല്ലുലോയിഡായിരുന്നു അവസാന ചിത്രം.

നാടക നടനും സംവിധായകനുമായ ഗണേഷിന്റെ ഭാര്യയാണ് മീന ഗണേഷ്. 100 ഇല്‍ അധികം സിനിമകളില്‍ വേഷമിട്ട മീന ഗണേഷ് മികച്ച സ്വാഭാവിക നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്. സുരേഷ് ഉണ്ണിത്താന്റെ മുഖചിത്രമായിരുന്നു ആദ്യ ചിത്രം .വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിലൂടെ ഏറെ ജനപ്രീതി നേടി , അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. കഴിഞ്ഞ കുറെ നാളുകളായി സ്വന്തമായി എണീറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് താരം.

അഭിനയത്തില്‍ അതീവ താല്പര്യമുള്ള മീനയെ തന്റെ ആരോഗ്യസ്ഥിതി അതിനനുവദിക്കുന്നില്ല. ഇപ്പോള്‍ താരം വിശ്രമ ജീവിതത്തിലാണ്. സീ വിത്ത് എല്‍സ എന്ന യൂട്യൂബ് ചാനലിലൂടെയാണ് മീന ഗണേഷിന്റെ ഇപ്പോഴത്തെ ജീവിത കഥ പുറംലോകം അറിയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button